Saturday, April 10, 2010

സൂപ്പര്‍ താരങ്ങളും ബിനാമികളും


സൂപ്പര്‍ താരങ്ങളും ബിനാമികളും 

സര്‍വത്ര വിലക്കുകളും നിരോധനങ്ങളും എല്ലാം മലയാള സിനിമയെ ഉദ്ധരിക്കാന്‍ എന്ന പേരിലും.ചാനലുകളിലും പത്ര മാധ്യമങ്ങളിലും നിരന്തരമായ ചര്‍ച്ചകള്‍. കൂടുതല്‍ നിരൂപകരും വിരല്‍ ചൂണ്ടുന്നത് മലയാള സിനിമെയേ അടക്കി ഭരിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും അവരുടെ ഫാന്‍സ്‌ എന്ന കാളകൂട വിഷങ്ങളെയും. സത്യത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ആരും പറഞ്ഞു കണ്ടില്ല അത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ലേഖനം എഴുതാം എന്നു വിചാരിച്ചത്.

എല്ലാവരും പറയുന്നു അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ നോക്കി പഠിക്കൂ. കടല്‍ കിഴവന്മാരായ മമ്മുട്ടിയും മോഹന്‍ലാലും അവരുടെ ഫാന്‍സും കൂടി ഇവിടെ ഉള്ള യുവ താരങ്ങളുടെ എല്ലാം വളര്‍ച്ച തടയുകയാണ് . മുന്‍പ്‌ വരെ അവരുടെ ഇര ആയിരുന്ന പ്രിധ്വിരാജ്‌ സൂപ്പര്‍ സ്റ്റാര്‍ ആയതോടെ അദ്ദേഹവും വേട്ടക്കാരന്‍ ആയിരിക്കുന്നു. സംവിധായകരെ തങ്ങളുടെ ചൊല്‍പടിക്ക് നിര്‍ത്തുന്ന ഇവിടുത്തെ സൂപ്പര്‍ സ്റ്റാര്‍സ് തുലയട്ടെ. മലയാള സിനിമയുടെ യുവ വസന്തങ്ങളെ മലയാള മനസ്സുകളെ കുളിരണിയിക്കുന്ന സിനിമകളുമായി വരൂ വലിയൊരു പ്രേക്ഷക സമൂഹം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഇങ്ങനെയെല്ലാം ആണ് മുഖ്യധാര മാധ്യമങ്ങളുടെയും നിരുപകരുടെയും വിലാപം.

ഞാന്‍ മോഹന്‍ലാലിനെയും മമ്മുട്ടിയും ഇഷ്ടപെടുന്ന ഒരു സാധാരണ പ്രേക്ഷകനാണ്, എന്ന് കരുതി മറ്റാരും രക്ഷപെടരുത് എന്ന വാശി എനിക്കില്ല. ഇവരുടെ ആരാധകനായി ഇരിക്കുമ്പോള്‍ തന്നാണ് കമ്മീഷണര്‍ , ഏകലവ്യന്‍ തുടങ്ങിയ സിനിമകള്‍ക്ക് കയ്യടിച്ചതും സുരേഷ് ഗോപിയെ ഇഷ്ടപെട്ടതും അങ്ങനെ തന്നെ ആണ് ജയറാമിന്‍റെയും ദിലീപിന്‍റെയും സിനിമകളെ ഇഷ്ടപെട്ടത്‌. അന്നും ഇവിടുത്തെ മാധ്യമങ്ങള്‍ എഴുതി ദിലീപിന്‍റെ വളര്‍ച്ച തടയാന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ ആളെ ഇറക്കി കൂവിക്കുന്നു എന്നൊക്കെ. പക്ഷെ കഴിവുള്ള ഒരു കലകാരന്‍റെയും വളര്‍ച്ച ആര്‍ക്കും തടയാനാവില്ല എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടാറാണ് പതിവ്. പരാജയങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടി വക്കാന്‍ ശ്രമിക്കുന്ന നമ്മുടെ സമൂഹത്തിലെ ഒരു ഭാഗം തന്നെയാണ് സിനിമയും. 

ഞാന്‍ പ്രിത്വിരാജിന്റെ സിനിമക്ക് കൂവിട്ടുണ്ട്, വെള്ളിത്തിര പോലെയുള്ള സിനിമകള്‍ക്ക് ഞാന്‍ കൂവിട്ടൊണ്ട് അത് മോഹന്‍ലാലോ മമ്മുട്ടിയോ എനിക്ക് കാശ് തന്നിട്ടോ വിളിച്ചു പറഞ്ഞിട്ടോ അല്ല , സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യന്ന സിനിമകളെ കൂവി തോല്‍പ്പിക്കുക തന്നെയാണ് വേണ്ടത്. മോഹന്‍ലാലിന്‍റെ ശ്രദ്ധയും ഒന്നാമനും എല്ലാ ലാല്‍ ഫാന്‍സും ഒരുമിച്ചിരുന്നു കൂവി വെളുപ്പിച്ച സിനിമകളാണ് , അതിനെ പറ്റി ഒന്നും ആരും പറഞ്ഞു കണ്ടില്ല. യാതൊരു നിലവാരവും ഇല്ലാത്ത സിനിമകള്‍ കാശ് കൊടുത്തു കാണാന്‍ വിധിക്കപ്പെടുന്ന പ്രേക്ഷകന്‍റെ അവകാശമാണ് കൂവുക എന്നുള്ളത്. 

ഇതേ പ്രിത്വിരാജിന്റെ നന്ദനവും,     ക്ലാസ്‌മെയിറ്റ്സും  ഞാന്‍  കയ്യടിച്ചു കണ്ട സിനിമകള്‍ ആണ്. പുതുമുഖങ്ങളുടെത് എന്ന് പറഞ്ഞു വന്ന നിലവാരമില്ലാത്ത സിനിമകള്‍ വിജയിക്കാത്തതിന്‍റെ ഉത്തരവാദിത്തം സൂപ്പര്‍ സ്റ്റാര്‍സിനോ ഫാന്‍സ്‌ അസോസിയെഷനോ അല്ല.

ഇവിടെ സിനിമ നിര്‍മിക്കുന്നവര്‍ പലരും നല്ല ഒരു കഥ കേട്ടാല്‍ പോലും മനസിലാക്കാന്‍ കഴിവില്ലത്തവരാണ്. അങ്ങനെയുള്ള പലരും നഷ്ടമാണന്നു അറിഞ്ഞിട്ടും ഈ വ്യവസായത്തില്‍ മുതല്‍ മുടക്കുന്നത് ലാഭം പ്രതീക്ഷിച്ചാണന്നു കരുതാന്‍ യാതൊരു നിര്‍വാഹവും ഇല്ല. ഭൂരിഭാഗം നിര്‍മാതാക്കളും ഈ സിനിമയുടെ ഗ്ലാമറും പ്രശസ്തിയും കണ്ടിട്ട് മാത്രാമാണ് സിനിമയിലേക്ക് ഇറങ്ങുന്നത്, അല്ലാതെ മലയാള സിനിമയെ ഉദ്ധരിക്കാം എന്ന് കരുതീട്ടാണന്നു വിശ്വസിക്കാന്‍ പ്രയാസം ഉണ്ട്. സിനിമയിലൂടെ കിട്ടുന്ന പ്രശസ്തി സെലിബ്രിറ്റികള്മായുള്ള അടുത്ത ബന്ധം ഇതൊക്കെയാണ് ഇവരെ വീണ്ടും വീണ്ടും ഈ നഷ്ട കച്ചോടം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ളവരുടെ സിനിമക്ക് നിലവാരം ഉണ്ടാവും എന്ന് കരുതുന്ന ആളുകളാണ് യഥാര്‍ത്ഥത്തില്‍ മണ്ടന്‍മാരാകുന്നത്.

നല്ല സിനിമ ഉണ്ടാവണമെങ്കില്‍ നല്ല നിര്‍മാതാക്കള്‍ ഉണ്ടാവണം. നല്ല സംവിധായകര്‍ ഉണ്ടാവണം, നല്ല സമൂഹം ഉണ്ടാവണം അല്ലാതെ പരസ്പരം ചെളി വാരി എറിഞ്ഞകൊണ്ടോന്നും ഇവിടുത്തെ സിനിമ രക്ഷപെടാന്‍ പോകുന്നില്ല. നല്ല സിനിമകള്‍ ആരുടെതാണങ്കിലും കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാവും. ആര്‍ക്കും ആരുടേയും വളര്‍ച്ച തടയാനും കഴിയില്ല. അതൊക്കെ പരാജയപെടുന്നവര്‍ പറഞ്ഞു പരത്തുന്ന വെറും ആരോപണങ്ങള്‍ മാത്രം ആണ്.

2 comments:

  1. ശരിയാണു. മുഖം നന്നല്ലങ്കിൽ
    കണാടിയെ കുറ്റം പറയുകയലാതെ പിന്നെ എന്താ ചെയ്യാ..

    ReplyDelete