Saturday, April 10, 2010

സൂപ്പര്‍ താരങ്ങളും ബിനാമികളും


സൂപ്പര്‍ താരങ്ങളും ബിനാമികളും 

സര്‍വത്ര വിലക്കുകളും നിരോധനങ്ങളും എല്ലാം മലയാള സിനിമയെ ഉദ്ധരിക്കാന്‍ എന്ന പേരിലും.ചാനലുകളിലും പത്ര മാധ്യമങ്ങളിലും നിരന്തരമായ ചര്‍ച്ചകള്‍. കൂടുതല്‍ നിരൂപകരും വിരല്‍ ചൂണ്ടുന്നത് മലയാള സിനിമെയേ അടക്കി ഭരിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും അവരുടെ ഫാന്‍സ്‌ എന്ന കാളകൂട വിഷങ്ങളെയും. സത്യത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ആരും പറഞ്ഞു കണ്ടില്ല അത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ലേഖനം എഴുതാം എന്നു വിചാരിച്ചത്.

എല്ലാവരും പറയുന്നു അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ നോക്കി പഠിക്കൂ. കടല്‍ കിഴവന്മാരായ മമ്മുട്ടിയും മോഹന്‍ലാലും അവരുടെ ഫാന്‍സും കൂടി ഇവിടെ ഉള്ള യുവ താരങ്ങളുടെ എല്ലാം വളര്‍ച്ച തടയുകയാണ് . മുന്‍പ്‌ വരെ അവരുടെ ഇര ആയിരുന്ന പ്രിധ്വിരാജ്‌ സൂപ്പര്‍ സ്റ്റാര്‍ ആയതോടെ അദ്ദേഹവും വേട്ടക്കാരന്‍ ആയിരിക്കുന്നു. സംവിധായകരെ തങ്ങളുടെ ചൊല്‍പടിക്ക് നിര്‍ത്തുന്ന ഇവിടുത്തെ സൂപ്പര്‍ സ്റ്റാര്‍സ് തുലയട്ടെ. മലയാള സിനിമയുടെ യുവ വസന്തങ്ങളെ മലയാള മനസ്സുകളെ കുളിരണിയിക്കുന്ന സിനിമകളുമായി വരൂ വലിയൊരു പ്രേക്ഷക സമൂഹം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഇങ്ങനെയെല്ലാം ആണ് മുഖ്യധാര മാധ്യമങ്ങളുടെയും നിരുപകരുടെയും വിലാപം.

ഞാന്‍ മോഹന്‍ലാലിനെയും മമ്മുട്ടിയും ഇഷ്ടപെടുന്ന ഒരു സാധാരണ പ്രേക്ഷകനാണ്, എന്ന് കരുതി മറ്റാരും രക്ഷപെടരുത് എന്ന വാശി എനിക്കില്ല. ഇവരുടെ ആരാധകനായി ഇരിക്കുമ്പോള്‍ തന്നാണ് കമ്മീഷണര്‍ , ഏകലവ്യന്‍ തുടങ്ങിയ സിനിമകള്‍ക്ക് കയ്യടിച്ചതും സുരേഷ് ഗോപിയെ ഇഷ്ടപെട്ടതും അങ്ങനെ തന്നെ ആണ് ജയറാമിന്‍റെയും ദിലീപിന്‍റെയും സിനിമകളെ ഇഷ്ടപെട്ടത്‌. അന്നും ഇവിടുത്തെ മാധ്യമങ്ങള്‍ എഴുതി ദിലീപിന്‍റെ വളര്‍ച്ച തടയാന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ ആളെ ഇറക്കി കൂവിക്കുന്നു എന്നൊക്കെ. പക്ഷെ കഴിവുള്ള ഒരു കലകാരന്‍റെയും വളര്‍ച്ച ആര്‍ക്കും തടയാനാവില്ല എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടാറാണ് പതിവ്. പരാജയങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടി വക്കാന്‍ ശ്രമിക്കുന്ന നമ്മുടെ സമൂഹത്തിലെ ഒരു ഭാഗം തന്നെയാണ് സിനിമയും. 

ഞാന്‍ പ്രിത്വിരാജിന്റെ സിനിമക്ക് കൂവിട്ടുണ്ട്, വെള്ളിത്തിര പോലെയുള്ള സിനിമകള്‍ക്ക് ഞാന്‍ കൂവിട്ടൊണ്ട് അത് മോഹന്‍ലാലോ മമ്മുട്ടിയോ എനിക്ക് കാശ് തന്നിട്ടോ വിളിച്ചു പറഞ്ഞിട്ടോ അല്ല , സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യന്ന സിനിമകളെ കൂവി തോല്‍പ്പിക്കുക തന്നെയാണ് വേണ്ടത്. മോഹന്‍ലാലിന്‍റെ ശ്രദ്ധയും ഒന്നാമനും എല്ലാ ലാല്‍ ഫാന്‍സും ഒരുമിച്ചിരുന്നു കൂവി വെളുപ്പിച്ച സിനിമകളാണ് , അതിനെ പറ്റി ഒന്നും ആരും പറഞ്ഞു കണ്ടില്ല. യാതൊരു നിലവാരവും ഇല്ലാത്ത സിനിമകള്‍ കാശ് കൊടുത്തു കാണാന്‍ വിധിക്കപ്പെടുന്ന പ്രേക്ഷകന്‍റെ അവകാശമാണ് കൂവുക എന്നുള്ളത്. 

ഇതേ പ്രിത്വിരാജിന്റെ നന്ദനവും,     ക്ലാസ്‌മെയിറ്റ്സും  ഞാന്‍  കയ്യടിച്ചു കണ്ട സിനിമകള്‍ ആണ്. പുതുമുഖങ്ങളുടെത് എന്ന് പറഞ്ഞു വന്ന നിലവാരമില്ലാത്ത സിനിമകള്‍ വിജയിക്കാത്തതിന്‍റെ ഉത്തരവാദിത്തം സൂപ്പര്‍ സ്റ്റാര്‍സിനോ ഫാന്‍സ്‌ അസോസിയെഷനോ അല്ല.

ഇവിടെ സിനിമ നിര്‍മിക്കുന്നവര്‍ പലരും നല്ല ഒരു കഥ കേട്ടാല്‍ പോലും മനസിലാക്കാന്‍ കഴിവില്ലത്തവരാണ്. അങ്ങനെയുള്ള പലരും നഷ്ടമാണന്നു അറിഞ്ഞിട്ടും ഈ വ്യവസായത്തില്‍ മുതല്‍ മുടക്കുന്നത് ലാഭം പ്രതീക്ഷിച്ചാണന്നു കരുതാന്‍ യാതൊരു നിര്‍വാഹവും ഇല്ല. ഭൂരിഭാഗം നിര്‍മാതാക്കളും ഈ സിനിമയുടെ ഗ്ലാമറും പ്രശസ്തിയും കണ്ടിട്ട് മാത്രാമാണ് സിനിമയിലേക്ക് ഇറങ്ങുന്നത്, അല്ലാതെ മലയാള സിനിമയെ ഉദ്ധരിക്കാം എന്ന് കരുതീട്ടാണന്നു വിശ്വസിക്കാന്‍ പ്രയാസം ഉണ്ട്. സിനിമയിലൂടെ കിട്ടുന്ന പ്രശസ്തി സെലിബ്രിറ്റികള്മായുള്ള അടുത്ത ബന്ധം ഇതൊക്കെയാണ് ഇവരെ വീണ്ടും വീണ്ടും ഈ നഷ്ട കച്ചോടം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ളവരുടെ സിനിമക്ക് നിലവാരം ഉണ്ടാവും എന്ന് കരുതുന്ന ആളുകളാണ് യഥാര്‍ത്ഥത്തില്‍ മണ്ടന്‍മാരാകുന്നത്.

നല്ല സിനിമ ഉണ്ടാവണമെങ്കില്‍ നല്ല നിര്‍മാതാക്കള്‍ ഉണ്ടാവണം. നല്ല സംവിധായകര്‍ ഉണ്ടാവണം, നല്ല സമൂഹം ഉണ്ടാവണം അല്ലാതെ പരസ്പരം ചെളി വാരി എറിഞ്ഞകൊണ്ടോന്നും ഇവിടുത്തെ സിനിമ രക്ഷപെടാന്‍ പോകുന്നില്ല. നല്ല സിനിമകള്‍ ആരുടെതാണങ്കിലും കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാവും. ആര്‍ക്കും ആരുടേയും വളര്‍ച്ച തടയാനും കഴിയില്ല. അതൊക്കെ പരാജയപെടുന്നവര്‍ പറഞ്ഞു പരത്തുന്ന വെറും ആരോപണങ്ങള്‍ മാത്രം ആണ്.

Friday, October 9, 2009

രാധ....


ഓടിക്കുമ്പോള്‍ തീ പറക്കുന്ന എന്‍റെ കാറ്, അച്ഛന്‍ എടുത്തടുപ്പില്‍ ഇട്ട വിഷമത്തില്‍ ദേഷ്യം സഹിക്കവയ്യാതെ നിക്കുംപോഴാ അവള്‍ വന്നെന്നെ കളിയ്ക്കാന്‍ വിളിക്കുന്നെ.. ദേഷ്യം കൊണ്ടു ഞാന്‍ ഒരു പിച്ച് കൊടുത്തു. ഇത്ര ഉച്ചത്തില്‍ കരയാന്‍ മാത്രം ഒന്നും വേദന അവള്‍ക്കെടുത്തില്ല എനിക്കുറപ്പാ... "അമ്മേ പടിയത്തെ രാധ കരയണൂ ....ചേട്ടന്‍ അതിനെ പിച്ചി,'" ഇവള്‍ ഇതെവിടുന്നു വന്നു കഷ്ടായല്ലോ ഇനിം ഇവിടെ നിന്നാല്‍ അടി കിട്ടി പുളയും. വൈകുന്നേരം വരെ കണ്ടത്തില്‍ ചേട്ടന്‍മ്മാര് ക്രിക്കറ്റ് കളിക്കുന്ന കാണാന്‍ പോയി നിന്നു, വീട്ടിലേക്ക് ചെല്ലുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഉള്ളാകെ ഒന്നു കിടുങ്ങി. ഇനിം താമസിച്ചാല്‍ അമ്മ വടിയുമായി കണ്ടത്തില്‍ എത്തും എല്ലാരുടേം മുന്‍പില്‍ വച്ചു തന്നെ കിട്ടും അതിലും ഭേദം അവിടെ പോയി അടി വാങ്ങുന്നതാ..

ഭാഗ്യം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എടാ ചെറുക്കാ... വന്നു വല്ലോം കഴിക്കു രാവിലെ തൊട്ടു തെണ്ടാന്‍ പോയതല്ലേ.. ആരോടും മിണ്ടാതെ അത്താഴം കഴിച്ചു ഞാന്‍ വേഗം കിടന്നു. ഉറക്കത്തില്‍ കാലില്‍ എന്തോ ഇഴയുന്നു....അമ്മേ... ഞാന്‍ അലറി വിളിച്ചു ....

"എടാ ഗോപി.. എന്താടാ രാവിലെ കിടന്നു സ്വപ്നം കാണുന്നെ..നിനക്ക് നാട്ടില്‍ പോകേണ്ട ദിവസമല്ലേ ...പാക്കിംഗ് ആണേല്‍ ഒന്നും ആയിട്ടില്ല. ങും..വേഗം എണീക്ക്..അല്ലേല്‍ അമ്മാവന്‍ ഇപ്പൊ തുടങ്ങും" അമ്മായി പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല, സ്വപനം കാണുവാന്നോ ഞാനോ? പക്ഷെ എന്‍റെ കാലിലിപ്പോളും പൊള്ളുന്ന നീറ്റല്‍. ഒരു മിന്നല്‍ പോലെ എന്‍റെ രാധ ആ ജനലരികില്‍ നിന്നും ഓടിയത് ...ഞാന്‍ സ്വപ്നം കണ്ടതാന്നോ?

മനസ്സില്‍ ഓര്‍മകളുടെ ഒരു വേലിയേറ്റം തന്നെ നടന്നു..

വല്യ പറമ്പിലെ ആ പുളിമരച്ചുവട്ടില്‍ വച്ചു ആദ്യമായി താനവളോട് ഇഷ്ടമാണന്നു പറയുമ്പോള്‍, അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു...

അതിനു ശേഷം പടിയത്തെ വീട്ടില്‍ ചെല്ലാന്‍ തന്നെ ഒരു പേടിയാരുന്നു. രാധയുടെ അമ്മ മായമ്മ എന്നാ ഞാന്‍ വിളിക്കാറ് അവര്‍ക്കും എന്നെ ജീവനാണ്, അവരുടെ കുട്ടിയായെ എന്നെ അവര്‍ കണ്ടിട്ടുള്ളു. തിരിച്ചു എനിക്കും അവര്‍ അമ്മെ പോലെ തന്നാരുന്നു.
മായമ്മയും അമ്മേം വലിയ ബാല്യകാല സുഹൃത്തുക്കളാണ്. ഇടയ്ക്കു അമ്മ പറയും അവരുടെ പത്താം തരാം പരീക്ഷയില്‍ അമ്മ കണക്കിന് കൂട്ടിവച്ച മാര്‍ക്കാണ് മായമ്മക്ക് കിട്ടിയത്. മായമ്മേടെ മാര്‍ക്ക് അമ്മയ്ക്കും. എന്തായാലും അമ്മ കണക്കിനു തോറ്റു, മായമ്മ ജയിച്ചു.

"കല്യാണം കഴിഞ്ഞും രണ്ടുപേരും അടുത്തടുത്ത്‌.. ഇതാണേ വിധിബലം ഈശ്വരന് നമ്മളെ പിരിക്കാന്‍ ഇഷ്ടല്യ അല്ലേല്‍ ഇങ്ങനെ വര്വോ". ഇടയ്ക്കു മായമ്മ വീട്ടില്‍ വരുമ്പോള്‍ പറയും ...

"കേട്ടോടാ ഗോപികുട്ടാ നിന്‍റെ ഈ അമ്മ ഉണ്ടല്ലോ ഞാന്‍ ഓണം കേറമൂലെലെക്ക് പോകുന്നെന്നു പറഞ്ഞു എന്തൊരു കളിയക്കരുന്നു
അവസാനം തൊട്ടുപുറകെ അവളും ഇങ്ങെത്തി..."
"അല്ലേലും ഞാന്‍ ആരെയേലും കളിയാക്കിയ എനിക്കും അതുപോലെ തന്നെ വരും അത് അച്ചട്ടടീ"

അമ്മാവന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടു, അമ്മായിക്കാണേല്‍ ചെറിയ സങ്കടം ഇല്ലാതില്ല മക്കളില്ലാത്ത അവര്‍ക്ക് ഞാന്‍ സ്വന്തം മകനെ പോലെ തന്നാരുന്നു. ഇനിം ഇരുപതു മണിക്കൂര്‍ ഫ്ലൈറ്റ് യാത്ര. എയര്‍പോര്‍ട്ടില്‍ അവള്‍ എത്തുമോ? എയ്..എന്‍റെ അച്ചന്റെം അമ്മേടേം മുന്‍പില്‍ നില്ക്കാന്‍ തന്നെ അവള്‍ക്കു ഭയമാണ്. രണ്ടു വര്‍ഷങ്ങള്‍ എത്ര വേഗം ആണ് കഴിഞ്ഞത് മനസ് വീണ്ടും പുറകോട്ടു സഞ്ചരിച്ചു.

പ്രണയം അത് വാക്കുകളില്‍ ഒതുങ്ങുതല്ലല്ലോ, ഞാനും രാധയും ഒരുമിച്ചുള്ള ആ നിമിഷങ്ങള്‍ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍ ഞാനനെന്നാണ് എനിക്ക് തോന്നിയത്. ആദ്യ ചുംബനത്തില്‍ ലജ്ജയില്‍ കുതിര്‍ന്ന അവളുടെ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു...

"ഗോപിയെട്ടന് എന്നോട് എത്ര ഇഷ്ടോണ്ട് ?" എന്ന അവളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആകാത്ത വിധം മനസ് ആര്‍ദ്രമാരുന്നു. ഞാന്‍ വാക്കുകള്‍ക്കു വിഷമിച്ചു. ഈ ഭൂമിയില്‍ എന്‍റെ സ്നേഹത്തെ വര്‍ണിക്കാന്‍ വാക്കുകളില്ലല്ലോ എന്ന് ഞാനോര്‍ത്തു.

MS അമേരിരിക്കയില്‍ മതീന്ന് തീരുമാനിച്ചത് വല്യമ്മവനരുന്നു. അമ്മാവന്‍ എന്ത് പറഞ്ഞാലും അച്ഛന്‍ ഒരിക്കലും എതിര്‍ത്തിരുന്നില്ല. മറ്റാരെന്തു പറഞ്ഞാലും നൂറു മുടന്തന്‍ വാദഗതികള്‍ ഉയര്‍ത്തുന്ന അച്ഛന്‍ വല്യമ്മാവന്റെ മുന്നില്‍ വെറും പൂച്ചകുട്ടി ആരുന്നു.

"എന്‍റെ കൂടാവുംപോള്‍ അവിടുത്തെ തല്ലിപോളീലോന്നും പോകാതെ ഞാന്‍ നോക്കിക്കോളാം, പിന്നെ സുഭദ്രക്കും ഗോപിക്കുട്ടെന്നു വച്ചാല്‍ ജീവനാ...നീ അമ്മായിയെ ഓര്‍ക്കുന്നുണ്ടോടാ ... എവിടെ ഓര്‍ക്കാന്‍ അന്നിവനൊരു മുയലും kuttede അത്രെ അല്ലെ ഉള്ളു .."

ഇതും പറഞ്ഞുള്ള അമ്മാവന്‍റെ പോട്ടിച്ചിരിം ഒന്നും മിണ്ടാതെ എല്ലാം yes മൂളി ഇരിക്കുന്ന അച്ഛനും... ശരിക്കും ഇങ്ങനെ അച്ഛനെ ഒന്ന് കാണുമ്പോള വല്യമ്മാവനോട് ഒരു ബഹുമാനം തോന്നുന്നേ.

രാധയെ പിരിയുന്നതിനുള്ള വിഷമം താങ്ങാന്‍ ആവാത്തതാരുന്നു. കാര്യം രണ്ടു വീട്ടുകാരും എല്ലാം പറഞ്ഞു ഉറപ്പിച്ചിരുന്നെങ്ങിലും ഇനിം രണ്ടു വര്‍ഷം കൂടി കാത്തിരിക്കണം അവള്‍ തന്റേതു മാത്രമാകാന്‍.

"അമേരിക്കയിലൊക്കെ ചെല്ലുമ്പോള്‍ നമ്മളെ ഒക്കെ മറക്കുവോ ആവൊ? "
"പിന്നില്ലാതെ അവിടെ നല്ല മണി മണി പോലത്തെ മദാമ്മമാര് ഉള്ളപ്പോള്‍ ഈ പൊട്ടിക്കാളിയെ ആരെങ്കിലും ഓര്ക്കുവൊ?..."പറഞ്ഞു തീരാന്‍ അവള്‍ സമ്മതിച്ചില്ല തൊലി പിച്ചി പറിച്ചെടുത്തു...

കഴിഞ്ഞ രണ്ടു മാസമായി അവളോട്‌ സംസാരിച്ചിട്ടു സുമതി കുഞ്ഞമ്മേടെ വീട്ടിലാണത്രേ മലബാറില്..
കുഞ്ഞമ്മക്ക് സുഖമില്ലന്നറിഞ്ഞു പോവാന്ന് പറഞ്ഞ് വിളിച്ചതാ അവിടെയാണേല്‍ മൊബൈല്‍ ഫോണിനു റേഞ്ചും ഇല്ല ..അവള്‍ക്കൊരു ബൂത്തില്‍ നിന്നെങ്കിലും ഒന്ന് വിളിച്ചൂടെ മനസില്‍ കുറച്ചൊരു അസ്വസ്ഥത ഉണ്ടാവാതിരുന്നില്ല .എന്തെങ്കിലും സാധ്യത ഉണ്ടേല്‍ അവള്‍ വിളിച്ചേനെ വല്ല പട്ടി കാടുമാരിക്കും ടെലിഫോണ്‍ കണക്ഷന്‍ ഒന്നും കണില്ലവിടെ അങ്ങനെ വിചാരിച്ചു സമാധാനിക്കാന്‍ ശ്രമിച്ചു.

airporttil അച്ഛനേംഅമ്മേം കാണാഞ്ഞപ്പോള്‍ വിഷമംതോന്നി. മാളിയെലെ സുരേഷിനെ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷമാ കാണുന്നെ..അഞ്ചാം തരാം വരെ ഞങ്ങള്‍ ഒരുമിച്ചാരുന്നു പഠിച്ചത് പിന്നെ അവര്‍ വീടൊക്കെ വിറ്റു മലബാരിലോ മറ്റോ പോയെന്നറിഞ്ഞു... വീണ്ടും തിരിച്ചെത്തി അത്രെ...മലയാറ്റൂരിന്‍റെ വേരുകള്‍ ഞാന്‍ മനസില്‍ ഓര്‍ത്തു

സുരേഷ് വിശേഷങ്ങള്‍ പറയുന്നതിനിടെ ഇടക്കെങ്ങിലും രാധയെ പറ്റി ചോദിക്കുമോ എന്ന ചിന്ത എന്നെ അലട്ടാതിരുന്നില്ല.. പണ്ട് ഞങ്ങള്‍ എല്ലാം ഒരുമിച്ചാരുന്നു...
പക്ഷെ അവന്‍ ഒരു വാക്കുപോലും ചോദിച്ചില്ല

വീട്ടിലേക്കുള്ള വഴി,കടകള്‍ ഒന്നും ഒരു മാറ്റോമില്ല..രണ്ടു വര്‍ഷം കൊണ്ട് നമ്മുടെ നാട്ടില്‍ എന്ത് മാറ്റം വരാനാണ് ഞാന്‍ ഉള്ളില്‍ ഓര്‍ത്തു..

വീട്ടുമുറ്റത്തേക്ക്‌ കാര്‍ കയറി, ഞാന്‍ ചുറ്റും നോക്കി എന്‍റെ കണ്ണുകള്‍‌ രാധയെ തിരയുകയാരുന്നു...
എന്നെ കണ്ടപാടെ സന്തോഷം കൊണ്ട് അമ്മ കെട്ടിപിടിച്ചു കരഞ്ഞു, അച്ഛന് കൂടുതല്‍ പ്രായം ചെന്നപോലെ, മണികുട്ടി വളര്‍ന്നു വല്യ കുട്ടി ആരിക്കുന്നു..ചേട്ടാ എന്ന് വിളിച്ചു അവള്‍ ഓടിയെത്തി..

അച്ഛന്‍ പതിവ് ഗൌരവത്തില്‍ തന്നെ...."സുരേഷേ...ആ luggage ഒക്കെ എടുത്തു അവന്‍റെ മുറിയിലേക്ക് വച്ചേരെ എടാ ഗോപീ നീ പോയി ഒന്ന് കുളിക്ക് ഇത്രടം വരെ യാത്ര ചെയ്തു വന്നതല്ലേ..ക്ഷീണംണ്ടാവും ..എന്നീട്ടആവാം വിശേഷം പറച്ചില്..ഗോമതീ നീ അവനു കുളിക്കാന്‍ ഉള്ള ഏര്‍പ്പാട് ചെയ്യാ... "

പക്ഷെ രാധ എവിടെ?... കേറി വന്നപ്പോളേ എങ്ങനാ അമ്മയോട് ചോദിക്കുന്നെ. കുളിക്കുംപോളും മനസ് മന്ത്രിച്ചു അവള്‍ അടുത്തെവിടെയോ നില്‍പ്പുണ്ടന്നു ...

കുളി കഴിഞ്ഞെത്തിയ എന്നെ കാത്തു നിറയെ വിഭവങ്ങള്‍ അമ്മ ഒരുക്കിയിരുന്നു . പക്ഷെ ഒന്നിനും ഒരു രുചി തോന്നിയില്ല മനസ്സ് വല്ലാതെ അസ്വസ്ഥമാരുന്നു. രണ്ടും കല്‍പ്പിച്ചു മണിക്കുട്ടിയോടു ചോദിച്ചു "രാധ എവിടെ? അവള്‍ മലബാറിന്നു വന്നില്ലേ..."

"വന്നല്ലോ? രാവിലെ കൂടെ ഇവിടെ ചുറ്റികറങ്ങി നടപ്പുണ്ടാരുന്നു ചേട്ടന്‍ വരുന്നേനു കുറചുമുന്‍പു കാണാണ്ടായി." ഇത് പറയുമ്പോള്‍ മണികുട്ടീടെ മുഖത്ത് ഒരു ചെറു പുച്ചിരി ഉണ്ടാരുന്നോ?

ഹോ.. സമാധാനമായീ ഇവിടെ എവിടെയോ ഉണ്ട് വൈകുന്നേരമായിട്ടും രാധയെ കാണണ്ടായപ്പോള്‍ അത്രടം വരെ ഒന്ന് പോയി ചോദിക്കാന്ന് വച്ചു. മായമ്മ എത്തി കാണും ..കരയോഗതിന്റെ വല്യ ആളാത്രേ ഇപ്പൊ..അല്ലേല്‍ ഞാന്‍ വരുമ്പോള്‍ ആദ്യം എന്നെ സ്വീകരിക്കാന്‍ മായമ്മായവും ഉണ്ടാവ്വ ..

"ഇതാര് ഗോപിക്കുട്ടണോ എത്ര നാളായെന്ടെ കുട്ടിയെ കണ്ടിട്ട്..ഞാനൊന്നു ശരിക്ക് കാണട്ടെ..ങും ..മിടുക്കനയീട്ടോ...സത്യം പറഞ്ഞാല്‍ ഞാന്‍ അങ്ങട് ഇറങ്ങാന്‍ തോടങ്ങാരുന്നു. ഇപ്പൊ ഇങ്ങു വന്നു കേറിയേ ഉള്ളു...രാധ എവിടെ..നീ പോന്നപ്പോ അവളെ കൂടെ കൂട്ടാരുന്നില്ലേ..ഇനിം ഞാന്‍ അത്രടം വരെ വരണ്ടേ..."
"ങേ രാധ ഇവിടില്ലേ ....." എന്‍റെ മനസില്‍ ഒരു കൊള്ളിയാന്‍ മിന്നി
"ഈ കുട്ടിക്കെന്താ പറ്റിയേ.." മായമ്മേടെ ശബ്ദം അങ്ങ് ദൂരെ കേള്‍ക്കാമാരുന്നു ...സകല ശക്തിയും എടുത്തു ഞാന്‍ ഓടി...അവള്‍ ഒറ്റയ്ക്ക് ഇത്ര നേരം..അവിടെ ആ പുളിമരച്ചുവട്ടില്‍..തന്നെയും കാത്തു..ഹോ ഞാന്‍ എങ്ങനെ അത് മറന്നു...അവിടെ വച്ചേ ഇനിം ഗോപിയേട്ടനെ കാണൂന്നു പറഞ്ഞപ്പോ..ഞാന്‍ ഓര്‍ക്കെണ്ടാതരുന്നു ....

രാധ എവിടെ....രാധേ...
പെട്ടെന്ന് വേദന കൊണ്ട് ഞാന്‍ അലറി...എന്‍റെ തൊലി പിച്ചി പറിച്ചിരിക്കണൂ